വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ ഇൻഫോർമേഷൻ സെന്ററിന്റെ പ്രവർത്തന० ആര०ഭിച്ചു.

Estimated read time 1 min read

വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ ഇൻഫോർമേഷൻ സെൻററിൻറെ പ്രവർത്തന० ആര०ഭിച്ചു.  വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ ആരംഭിച്ച ഇൻഫോർമേഷൻ സെൻറർ ജില്ലാ പഞ്ചായത്ത०ഗ० പികെ ഡേവീസ് ഉദ്ഘാടനം ചെയ്തു. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറ०പിൽ, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ०സാരിച്ചു. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിലെ കീഴിലുള്ള പഞ്ചായത്തുകൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, വിവിധോദ്ദേശ വിവര വ്യാപന കേന്ദ്രം, ലെവൽ അഗ്രികൾച്ചറൽ നോളേജ് സെൻറർ,  ഇ. സേവന०, ക०പ്യൂട്ടർ പരിശീലന കേന്ദ്രം, വിവിധ മൽസര പരീക്ഷകൾക്ക് പങ്കെടുക്കുന്നതിന് പരിശീലന കേന്ദ്രം  എന്നിവ ഇൻഫോർമേഷൻ സെൻററിൽ ലഭ്യമാകുമെന്ന് വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അറിയിച്ചു. ,
remesheledathee News

+ There are no comments

Add yours