പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. 4 വയസുകാരിയായ പെൺകുട്ടിയെ ഉപദ്രവിച്ചെന്നായിരുന്നു കേസ്. ജാമ്യം നൽകരുതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുത്തരവ്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ നടൻ ഒളിവിൽപ്പോയിരുന്നു. ഇനി നടന്റെ അറസ്റ്റിലേക്ക് കടക്കാനാവും പൊലീസ് നീക്കം.


+ There are no comments
Add yours