മകരജ്യോതി കണ്ട് മനംനിറഞ്ഞ് ഭക്തർ; സ്വാമിയേ ശരണമയ്യപ്പ
കഠിനവൃതം നോറ്റ് കല്ലും മുള്ളും താണ്ടി മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും 18 മലകളുടെ പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങൾക്ക് അത് ആത്മസായൂജ്യത്തിന്റെ അനർഘനിമിഷമായി. തിരുവാഭരണങ്ങൾ അയ്യപ്പന് ചാർത്തി, ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.


+ There are no comments
Add yours