പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 5 കോച്ചുകൾ തെന്നിമാറി

Estimated read time 0 min read

വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 5 കോച്ചുകൾ തെന്നിമാറി

തമിഴ്‌നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി. 5 കോച്ചുകൾ ട്രാക്കിൽ നിന്ന് തെന്നിമാറി. പുലർച്ചെ 5.25ന് വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പുറപ്പെട്ട മെമു പാസഞ്ചർ ട്രെയിനിൻ്റെ കോച്ചുകളാണ് റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിൻ എടുത്തതിന് പിന്നാലെ വലിയ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.

+ There are no comments

Add yours