കുടുംബ വഴക്ക്; 4 മക്കളെ അമ്മ കനാലിൽ എറിഞ്ഞ് കൊന്നു
കുടുംബ വഴക്കിനെ തുടർന്ന് 4 മക്കളെ കനാലിൽ എറിഞ്ഞ് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ. കർണാടകയിലെ നിഡഗുണ്ടി അലമാട്ടിയിലാണ് സംഭവം. നിൻഗരാജയുടെ ഭാര്യ ഭാഗ്യശ്രീയാണ് 4 കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മീൻപിടുത്തക്കാർ ഭാഗ്യശ്രീയെ രക്ഷപ്പെടുത്തി, കുഞ്ഞുങ്ങൾ മരണപ്പെട്ടിരുന്നു. തലേ ദിവസം ഭർത്താവുമായി ഉണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


+ There are no comments
Add yours