നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പി വി അന്‍വറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്‍വറിന്റേത് നല്ല തീരുമാനമാണ്. യുഡിഎഫ് നിലമ്പൂരില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അന്‍വറുമായി ബന്ധപ്പെട്ട് യുഡിഎഫിലോ കോണ്‍ഗ്രസിലോ യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ ഭാഗമാകണമെന്ന് അന്‍വര്‍ പറയുകയാണെങ്കില്‍ അപ്പോള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് കോണ്‍ഗ്രസില്‍ അതിന്റേതായ സംവിധാനമുണ്ട്. ആ കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു


+ There are no comments
Add yours