MLA ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ? ഫോണുകൾ ഓഫ്

Estimated read time 1 min read

IC ബാലകൃഷ്ണൻ MLA ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ?

വയനാട്ടിലെ കോൺഗ്രസ് ട്രഷറർ NM വിജയന്റെയും മകൻ്റേയും മരണത്തിൽ ബത്തേരി MLA ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തിരുന്നു. ഈ സാഹചര്യത്തിൽ MLA ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ച മുതൽ IC ബാലകൃഷ്‌ണൻ, ND അപ്പച്ചൻ, KK ഗോപിനാഥ് എന്നിവരുടെ ഫോണുകൾ ഓഫാണ്. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഒളിവിൽ പോയത്.

+ There are no comments

Add yours