സൂപ്പർ കപ്പ് ഫൈനൽ: വീണ്ടും എൽ ക്ലാസിക്കോ.

Estimated read time 1 min read

സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടത്തിന്റെ ഫൈനൽ എൽ ക്ലാസിക്കോ. മയ്യോർക്കയെ 3-0ത്തിനു സെമിയിൽ വീഴ്ത്തി റയൽ മാഡ്രിഡ് കലാശപ്പോരിനു എത്തുന്നതോടെയാണ് എൽ ക്ലാസിക്കോയ്ക്ക് വഴി തെളിഞ്ഞത്. കഴിഞ്ഞ ബാഴ്സലോണ അത്ലറ്റിക്ക് ബിൽബാവോയെ വീഴ്ത്തി ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു. ഈ മാസം 13നാണ് ഫൈനൽ പോരാട്ടം.

ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ എന്നിവരുടെ ഗോളുകളും മയ്യോർക്ക താരം മാർട്ടിൻ വാലിയന്റിന്റെ സെൽഫ് ഗോളുമാണ് റയലിനു ജയമൊരുക്കിയത്. മത്സരത്തിലുടനീളം കടുത്ത ആക്രമണമാണ് റയൽ പുറത്തെടുത്തത്. 28 ഷോട്ടുകളാണ് അവർ ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതിൽ 11 എണ്ണം ഓൺ ടാർഗറ്റ്. മയ്യോർക്കയാകട്ടെ ഒറ്റ ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് തൊടുത്തതുമില്ല.

+ There are no comments

Add yours