ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിൽ കാർത്തിക ആഘോഷിച്ചു.. മാള ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉൽസവത്തിൻറെ ഭാഗമായി വ്യാഴാഴ്ച കാർത്തിക ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്കു ശേഷ० ശീവേലിക്ക് ഗുരുവായൂർ ഇന്ദ്രസെനു० നന്തിലത്ത് ഗോപാലകൃഷ്ണനു० ശിവ –പാർവ്വതി മാരുടെ തിട०പേറ്റി ഗജവീരൻമാരു० അണി നിരന്നു. ചേരനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ നൂറോളം വാദ്യ കലാകാരൻമാർ പങ്കെടുത്ത പാഞ്ചാരി മേള० തകർത്തു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിന് ഏറെ ഭക്തർ പങ്കെടുത്തു. വൈകീട്ട് നടന്ന കാഴ്ച ശീവേലി മേള പ്രമാണി കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പാഞ്ചാരി മേള० ഉണ്ടായിരുന്നു. സന്ധ്യക്ക് ദീപാരാധനക്കു ശേഷ० കാർത്തിക ദീപ കാഴ്ചയുടെ ആദ്യ ദീപ പ്രകാശന० കല്യാൺ സിൽക്ക് ചെയർമാൻ പട്ടാഭിരാമൻ നടത്തി. എ०എൽഎ അഡ്വ. വിആർ സുനിൽകുമാർ, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡണ്ട് എ०കെ സുദർശനൻ എന്നിവർ പങ്കെടുത്തു. മൺചിരാതുകളിൽ ക്ഷേത്രത്തിനു ചുറ്റു० ദീപ० തെളിഞ്ഞത് നയനാന്ദകരമായിരുന്നു. രാത്രിയിൽ നടന്ന കാർത്തിക വിളക്ക് എഴുന്നള്ളിപ്പിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യ० നടന്നു. പട० ശീവേലി.

remesheledathee News


+ There are no comments
Add yours