പി ജയചന്ദ്രൻ അന്തരിച്ചു
മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. അർബുദത്തെ തുടർന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ജയചന്ദ്രന്റെ അന്ത്യം മലയാള കലാരംഗത്തിന് തീരാനഷ്ടമാണ്.


+ There are no comments
Add yours