തിരുവനന്തപുരം: കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കുമെന്ന് പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത്തരത്തിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം കെ.എൽ.ഐ.ബി.എഫ് ടോക്കിൽ അവതരിപ്പിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെറെ പരാമർശം.
ഇതിലൂടെ ചെയ്യുന്നത് വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും, റോഡിലെ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് വഴി കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിക്കുകയുമാണ്. ഇത്തരത്തിൽ വേഗത കണക്കാക്കാൻ സാധിക്കും.
അമിതവേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് ഗണേഷ് കുമാർ വ്യക്തമാക്കിയത്.


+ There are no comments
Add yours