ശബരിമലയിലേക്കെത്തുന്ന ഭക്തന്മാർക്കും ദേവസ്വം ജീവനക്കാർക്കും  ഇൻഷുറൻസ് പരിരക്ഷ

Estimated read time 0 min read

തിരുവനന്തപുരം: ശബരിമലയിലേക്കെത്തുന്ന ഭക്തന്മാർക്കും ദേവസ്വം ജീവനക്കാർക്കും വേണ്ടി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചുവെന്നറിയിച്ച് ദേവസ്വം ബോർഡ്. ഇക്കാര്യമറിയിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ആണ്.

അതോടൊപ്പം സംസ്ഥാന സർക്കാരുമായി ചേർന്ന് ആയിരത്തിലധികം വരുന്ന വിശുദ്ധി സേനാംഗങ്ങൾക്ക് പ്രത്യേകം അപകട സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.

ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത് 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ്.

+ There are no comments

Add yours