പൂഞ്ഞാറില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 31 വിദ്യാർഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി…

Estimated read time 0 min read

പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്‍റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.

ബുധനാഴ്ച സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്‍ക്ക് തളർച്ച അനുഭവപ്പെട്ടത്. സ്‌കൂള്‍വിട്ട സമയത്താണ് പലരും ഛർദ്ദിച്ചത്. തുടർന്ന് സ്കൂള്‍ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിലെത്തിയശേഷം ഛർദ്ദിച്ച കുട്ടികളും ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരം അല്ല.

+ There are no comments

Add yours