വിടവാങ്ങിയ മലയാളികളുടെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായറുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, കോഴിക്കോട് ജില്ലാ കളക്ടർ എന്നിവരും CMന്റെ കൂടെ ഉണ്ടായിരുന്നു. എംടിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കുമെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു
MT വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മോഹൻലാൽ കോഴിക്കോട്ടെ MTയുടെ സിത്താര വീട്ടിലെത്തിയത്. ‘ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ഒരുപാട് തവണ കണ്ടിട്ടില്ലെങ്കിലും നല്ല സ്നേഹബന്ധമുണ്ടായിരുന്നു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ മുംബൈയിൽ വരുമായിരുന്നു’ മോഹൻലാൽ പറഞ്ഞു.
എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; പ്രധാനമന്ത്രി
എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ആദരണീയനായ വ്യക്തി ശ്രീ എംടിയുടെ വിയോഗത്തിൽ ദുഖമുണ്ട്. നിശ്ശബ്ദർക്കും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി. എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും. തന്റെ പ്രാർഥന അദ്ദേഹത്തിൻ്റെ കുടുംബത്തോടും ആരാധകർക്കുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു.


+ There are no comments
Add yours