കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: ജീവനക്കാർക്ക് സസ്പെൻഷൻ

Estimated read time 0 min read

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ ജീവനക്കാർക്ക് സസ്പെൻഷൻ



കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്‌തു. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു.

+ There are no comments

Add yours