മലപ്പുറത്ത് നടിമാർക്കുള്ള 510 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ.

Estimated read time 1 min read

MDMAയുമായി യുവാവ് പിടിയിൽ; നടിമാർക്ക് കൈമാറാനെന്ന് മൊഴി

മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. 2 നടിമാർക്ക് നൽകാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഒമാനിൽ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ട് നൽകിയത്. നടിമാർ ആരാണെന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.

+ There are no comments

Add yours