രേഖാചിത്രത്തിന്റെ ട്രെയിലർ
ആസിഫ് അലിയെ നായകനാകുന്ന രേഖാചിത്രം എന്ന സിനിമ ജനുവരി 9ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുവർഷത്തിൽ ആസിഫ് അലി ത്രില്ലടിപ്പിക്കുമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.


+ There are no comments
Add yours