പിവി സിന്ധുവിൻ്റെ വിവാഹ ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധുവും വെങ്കടദത്ത സായിയും തമ്മിലുള്ള വിവാഹം ഇന്നലെ രാത്രിയാണ് നടന്നത്. രാജസ്ഥാനിൽ വെച്ച് നടന്ന ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. മനോഹരമായ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നാളെ ഹൈദരാബാദിൽ വിവാഹസൽക്കാരം നടക്കും.


+ There are no comments
Add yours