വിവാഹം കഴിഞ്ഞ് ഒരു മാസം; 36 ലക്ഷത്തിന്റെ സ്വത്തുമായി നാട് വിട്ട് ഭാര്യ
ലക്ഷങ്ങളുടെ വിവാഹ തട്ടിപ്പ് വാർത്തയാണ് ജയ്പൂരിൽ നിന്നും വരുന്നത്. സീമ എന്ന 36കാരിയാണ് വിവാഹം കഴിഞ്ഞു ഒരു മാസം തികയുന്നതിന് മുൻപ് അമിത് കുമാറിന്റെ 30 ലക്ഷത്തിന്റെ്റെ സ്വർണവും, 6.5 ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്. ജൂലൈയിൽ ആയിരുന്നു സംഭവം. വിഭാര്യനായ അമിത് മാട്രിമോണിയൽ സൈറ്റിൽ ആണ് സീമയെ കണ്ടുമുട്ടുന്നത്. പരാതിയിന്മേൽ യുവതിയെ പോലീസ് പിടികൂടി. ഇവർ സ്ഥിരം വിവാഹ തട്ടിപ്പ് പ്രതിയാണെന്നും പോലീസ് പറയുന്നു.


+ There are no comments
Add yours