ഹോണ്ടയും നിസാനും ഒന്നാവുന്നു

Estimated read time 0 min read

ഹോണ്ടയും നിസാനും ഒന്നാവുന്നു; ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാണ കമ്പനി


ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും പരസ്‌പരം ലയിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ഇത് യാഥാർഥ്യമായാൽ വിൽപ്പനയിൽ ലോകത്തെ മൂന്നാമത്തെ വാഹന നിർമ്മാണ കമ്പനിയായി ഇത് മാറും. നിസാൻ സഖ്യത്തിലെ ചെറിയ അംഗമായ മിറ്റ്സുബിഷി മോട്ടോഴ്സും അവരുടെ ബിസിനസുകൾ ഇതിൽ സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കുചേരാൻ സമ്മതിച്ചു.

+ There are no comments

Add yours