പിവി സിന്ധു വിവാഹിതയായി
പ്രശസ്ത ബാഡ്മിൻറൺ താരം പിവി സിന്ധു ഞായറാഴ്ച രാത്രി വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിൻ്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. 24ന് വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസൽക്കാരം നടക്കും. സിനിമ, രാഷ്ട്രീയ, കായിക രംഗത്തെ പ്രമുഖർ പങ്കെടുക്കും


+ There are no comments
Add yours