ക്ഷേമപെൻഷൻ ഇന്ന് കിട്ടും
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു ഗഡുപെൻഷനാണ് സർക്കാർ അനുവദിച്ചത്. 1600 രൂപയാണ് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്കു സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഓണത്തിന്റെ ഭാഗമായി 3 ഗഡു വിതരണം ചെയ്‌തിരുന്നു. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണു പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.



+ There are no comments
Add yours