ഗിബ്ബണിനെ കടത്താൻ ശ്രമിച്ച രണ്ട് പേർ വിമാനത്താവളത്തിൽ പിടിയിൽ.

Estimated read time 0 min read

ഗിബ്ബണിനെ കടത്താൻ ശ്രമിച്ച രണ്ട് പേർ വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ട്രോളി ബാഗിലിട്ടാണ് ഗിബ്ബണിനെ കൊണ്ടുവന്നത്.

വീടുകളിൽ അപൂർവ്വ വിദേശ മൃഗങ്ങളെ വളർത്താൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടു തന്നെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഉൾപ്പെടെ വിമാന മാർഗം കടത്തുന്ന സംഭവങ്ങളും കൂടി വരികയാണ്. മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് ഏറ്റവുമൊടുവിൽ അറസ്റ്റിലായത്.

+ There are no comments

Add yours