ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി
ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി മലേഷ്യ. 2026 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസ ഇളവ് ലഭിക്കും. നേരത്തെ ചൈനീസ് പൗരൻമാർക്കും മലേഷ്യ ഇത്തരത്തിൽ വിസ ഇളവ് നൽകിയിരുന്നു. ഇളവ് പ്രകാരം ഇന്ത്യക്കാർക്ക് വിസയില്ലാത 30 ദിവസം മലേഷ്യ സന്ദർശിക്കാനാവും. മലേഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അസിയാൻ രാജ്യങ്ങളുടെ സംഘടനയുടെ അധ്യക്ഷത 2025ൽ മലേഷ്യ വഹിക്കുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്.


+ There are no comments
Add yours