കാള ഞങ്ങളുടെ പിതാവ്; കാളയെ കൈവശം വെച്ചതിന് ഡ്രൈവർക്ക് മർദനം
ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയതിന് ഡ്രൈവർക്ക് മർദനം. പശുവിനെ കടത്തിയെന്നാരോപിച്ച് അർമാൻ ഖാനെ ഹിന്ദുത്വവാദികൾ ആക്രമിക്കുകയായിരുന്നു. അക്രമികൾക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം. പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്നും പറഞ്ഞാണ് ഡ്രൈവറെ ആക്രമിച്ചത്. ‘ഗൗ ഹമാരി മാതാ ഹേ, ബെയിൽ ഹമാരാ ബാപ് ഹേ’ എന്ന് ഉരുവിടാനും ഡ്രൈവറെ അക്രമികൾ നിർബന്ധിച്ചു.


+ There are no comments
Add yours