നെയ്യാറ്റിൻകര സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.  വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

Estimated read time 1 min read

നെയ്യാറ്റിൻകര സബ് ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കമുള്ള വ്യാപക ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി.

പരിശോധനയിൽ ജോയിന്റ് ആർടിഒയുടെ ഏജൻ്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്ന് 3500- രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുക ജോയിൻ്റ് ആർടിഒയ്ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായി കണ്ടെത്തി. മാസം ഒരു ലക്ഷത്തിലധികം രൂപ ഇങ്ങനെ അക്കൗണ്ടിലെത്തുന്നതായാണ് വിജിലൻസ് പറയുന്നത്.

+ There are no comments

Add yours