അഭിമാനമായി വനിതകൾ..ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

Estimated read time 1 min read

ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

പ്രഥമ അണ്ടർ-19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലിൽ ബംഗ്ലാദേശിനെ 41 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ മികച്ച ബോളിങ്ങിന്റെ കരുത്തിൽ ബംഗ്ലാദേശിനെ 76 റൺസിൽ ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 3 വിക്കറ്റെടുത്ത ആയുഷി ശുക്ലയാണ് ഇന്ത്യയുടെ ബൗളിംഗ് നിരയിൽ തിളങ്ങിയത്.

+ There are no comments

Add yours