ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്
എറണാകുളം ഇടപ്പള്ളി ഒബ്രോൺ മാളിൽ ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യമുണ്ടായി. പരിപാടിക്കുളള പ്രവേശനം സൗജന്യമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ടാകുകയായിരുന്നു. പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു.


+ There are no comments
Add yours