എംവി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു

Estimated read time 1 min read

എംവി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു

CPM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ വാഹനം അപകടത്തിൽപെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. നിയന്ത്രണം തെറ്റി എതിരെ വന്ന കാർ എംവി ഗോവിന്ദൻ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോവളത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.

+ There are no comments

Add yours