ശബരിമല; ഈ തീയതികളിൽ സ്പോട് ബുക്കിങ് ഒഴിവാക്കി
തീർഥാടകരുടെ വലിയ തിരക്ക് ആണ് ശബരിമലയിൽ നേരിടുന്നത്. തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്രയും, ദീപാരാധനയും നടക്കുന്ന 25ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്. സാധാരണ വെർച്വൽ ക്യൂ 70,000പേർക്ക് ആണ്.
ശബരിമലയിൽ സ്പോട് ബുക്കിങ് ഒഴിവാക്കി

+ There are no comments
Add yours