ആമസോൺ പ്രൈമിൽ ഇനി പഴയത് പോലെ നടക്കില്ല
ആമസോൺ പ്രൈമിൻ്റെ വീഡിയോ സ്ട്രീമിങ് മെമ്പർഷിപ്പ് ചട്ടങ്ങൾ മാറുന്നു. 2025 ജനുവരിയോട് കൂടി നിലവിൽ വരുന്ന ചട്ടങ്ങൾ പ്രകാരം ഇനി മുതൽ ഒരൊറ്റ മെമ്പർഷിപ്പിൽ പരമാവധി 2 TVകളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 2 TVകളുൾപ്പെടെ മൊത്തം 5 ഡിവൈസുകളിൽ ഉപഭോക്താവിന് സബ്സ്ക്രിപ്ഷൻ ഉപയോഗിക്കാം. മുൻ ചട്ട പ്രകാരം ഒരു സബ്സ്ക്രിപ്ഷൻ കൊണ്ട് ഏത് തരത്തിലുമുള്ള 5 ഡിവൈസുകൾ ഉപയോഗിക്കാം എന്നായിരുന്നു.


+ There are no comments
Add yours