പെൻഷൻ തിങ്കളാഴ്‌ച… ക്രിസ്‌തുമസ് സമ്മാനവുമായി സർക്കാർ

Estimated read time 0 min read

സർക്കാരിന്റെ ക്രിസ്‌തുമസ് സമ്മാനം; പെൻഷൻ തിങ്കളാഴ്‌ച ലഭിക്കും

ക്രിസ്തുമസ് ആഘോഷിക്കാൻ സംസ്ഥാന സർക്കാരിന്റെ സമ്മാനം എത്തുന്നു. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുക. തിങ്കളാഴ്‌ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

+ There are no comments

Add yours