‘മാർക്കോ’ വരാർർർർ

Estimated read time 1 min read

‘മാർക്കോ’ നാളെ തിയേറ്ററുകളിലേക്ക്


ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ നാളെ തിയേറ്ററുകളിലേക്ക്. ക്രിസ്‌തുമസ് റിലീസ് ആയി അഞ്ചു ഭാഷകളിൽ തിയേറ്ററിൽ എത്തുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടുകൂടിയാണ് എത്തുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു മാർക്കോയ്ക്ക് സെൻസർ ബോർഡ് നൽകിയിരുന്നത്.

+ There are no comments

Add yours