കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

Estimated read time 0 min read

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു


കർണ്ണാടക ചിക്കമംഗളൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി വയോധികൻ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാൻവിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂർ ഗ്രാമത്തിലാണ് ഇപ്പോൾ താമസിക്കുന്നത്. മേയാൻവിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടിൽ എത്തിയത്. കാട്ടാന പിന്നിൽ നിന്നാണ് ആക്രമിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

+ There are no comments

Add yours