‘ലിവിങ് ടുഗെതർ’ നിയമ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി
സമൂഹത്തിൽ ലിവിങ് ടുഗെതർ ബന്ധങ്ങൾ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും തെറ്റാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സ്വവർഗ വിവാഹങ്ങൾ സാമൂഹിക ഘടനയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂട്യൂബ് പോഡ്‌കാസ്റ്റിലൂടെ സസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിസമ്മതിച്ചതിന് പിന്നാലെയാണ് നിതിൻ ഗഡ്‌കരിയുടെ പ്രസ്താവന.


+ There are no comments
Add yours