കോൺഗ്രസിന് ‘കൈ’ കൊടുത്ത് മധു
ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെപി മധു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എംഎൽഎ, ഐ സി ബാലകൃഷ്ണ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലാണ് മധു അംഗത്വം സ്വീകരിച്ചത്. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ മധുവിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ദീർഘ കാലമായി പാർട്ടിയിൽ നിന്ന് നേരിട്ട അവ ഗണനായാണ് തീരുമാനത്തിന് പിന്നിലെന്ന് മധു പറഞ്ഞു.


+ There are no comments
Add yours