ചോദ്യപേപ്പർ ചോർച്ച: KSU മാർച്ചിൽ സംഘർഷം

Estimated read time 1 min read

ചോദ്യപേപ്പർ ചോർച്ച: KSU മാർച്ചിൽ സംഘർഷം

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് KSU സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. പിന്നീട് 7 തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

+ There are no comments

Add yours