കുത്തനെ കുറഞ്ഞ് സ്വർണവില
സംസ്ഥാനത്തെ സ്വർണവില കുത്തനെ കുറഞ്ഞു. 520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് 56,560 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7070 രൂപയാണ് നൽകേണ്ടത്. ഇന്നലെ പവന് 120 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയാണ് ഇന്നത്തെ വില.


+ There are no comments
Add yours