കപ്പുയർത്തി റയൽ മഡ്രിഡ്
പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം റയൽ മാഡ്രിഡിന്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയൽ ജേതാക്കളായത്. റയലിന് വേണ്ടി കിലിയൻ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവർ ഓരോ ഗോളുകൾ നേടി. മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം സമ്പൂർണ ആധിപത്യമാണ് റയൽ മഡ്രിഡിനുണ്ടായിരുന്നത്.


+ There are no comments
Add yours