കൊല്ലത്തു സ്കൂൾ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു;

Estimated read time 1 min read

സ്കൂൾ ബസിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു; VIDEO

കൊല്ലം കണ്ണനല്ലൂരിൽ ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. ബസ് പൂർണമായി കത്തിനശിച്ചു. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന 3 പേർ ഇറങ്ങുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

+ There are no comments

Add yours