സ്വിഗ്ഗി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും തൊഴിലാളികൾ ഉടൻ സമരത്തിലേക്ക് കടക്കും. കമ്മീഷൻ വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി zomato തൊഴിലാളികളും 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.


+ There are no comments
Add yours