പാലക്കാട് ക്ലാസ് മുറിയിൽ സഹപാഠിക്ക് നേരെ വെടിവെപ്പ്; ഉപയോഗിച്ചത് മുത്തച്ഛന്റെ നാടൻ തോക്കെന്ന് മൊഴി

Estimated read time 1 min read

പാലക്കാട്: തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെച്ച് സഹപാഠിക്ക് നേരെ വിദ്യാർത്ഥി വെടിയുതിർത്തു. ഇന്ന് രാവിലെ 11 മണിയോടെ ഇന്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിച്ച സമയത്തായിരുന്നു സംഭവം. വെടിവെക്കാൻ ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കാണെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. ഇത് നാടൻ തോക്കാണെന്നാണ് പ്രാഥമിക നിഗമനം.

സഹപാഠിക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതിൽ രണ്ടെണ്ണം ലക്ഷ്യം തെറ്റി. മൂന്നാമത്തെ വെടിയുണ്ടയാണ് വിദ്യാർത്ഥിയുടെ തോളിലും കയ്യിലുമായി കൊണ്ടത്. സംഭവസമയത്ത് ക്ലാസ് മുറിയിൽ അധ്യാപകർ ഉണ്ടായിരുന്നില്ല.

പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ശരീരത്തിൽ വെടിയുണ്ട തറച്ചിരിക്കുന്നതിന്റെ എക്സ്-റേ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി.

+ There are no comments

Add yours