ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്തി : എ ഡി എം

Estimated read time 0 min read

ഇൻഫർമേഷൻ പബ്ലിക്‌ റിലേഷൻസ് വകുപ്പ്

ശബരിമല മീഡിയ സെന്റർ
2026 നവംബർ 24
ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്തി : എ ഡി എം

ഏകോപിച്ചുള്ള പ്രവർത്തനം അഭിനന്ദനാർഹം

ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങൾക്ക് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എ ഡി എം ദിലീപ് കെ കൈനിക്കര പറഞ്ഞു പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് എ ഡി എം പറഞ്ഞു ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേട്ട്ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസം മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരേയും സന്നിധാനവും പരിസരവും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന വിശുദ്ധി സേനയേയും എ ഡി എം അഭിനന്ദിച്ചു.

+ There are no comments

Add yours