സ്വർണവില വീണ്ടും മുന്നോട്ട്!
ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്ന് 640 രൂപയാണ് വർധിച്ചത്. 57,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് തിരിച്ചുകയറിയത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷമാണ് ഈ തിരിച്ചുവരവ്. ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില.


+ There are no comments
Add yours