വീണ്ടും 57,000 കടന്ന് സ്വർണവില
സംസ്ഥാനത്ത് വീണ്ടും 57,000 കടന്ന് സ്വർണവില. പവന് 240 രൂപ കൂടി 57,160 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 30 രൂപ ഉയർന്ന് 7145 രൂപയിലെത്തി. ഇന്നലെ പവന് 400 രൂപ കൂടിയിരുന്നു. ഈ ആഴ് ഇതുവരെ വിലയിൽ 1200 രൂപയുടെ വർധനവുണ്ടായി. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്.


+ There are no comments
Add yours