AI ക്യാമറ കൺതുറന്നു;
ഇടയ്ക്ക് കണ്ണടച്ചിരുന്ന സംസ്ഥാനത്തെ റോഡുകളിലുള്ള എഐ ക്യാമറകൾ വീണ്ടും ജാഗരൂകമായി. നടത്തിപ്പുകാരായ കെൽട്രോണിനു നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. വാഹനയാത്രക്കാർക്കു പിഴകൾ വന്നുതുടങ്ങിയിട്ടുണ്ട്. ഏഴു ദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്.


+ There are no comments
Add yours