ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യൻ വനിതകൾ
ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിതാ ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ. ദീപികയാണ് വിജയഗോൾ നേടിയത്. 11 ഗോളുകളോടെ ടൂർണമെന്റിലെ ടോപ് സ്കോററായ ദീപിക തന്നെയാണ് ടൂർണമെന്റിലെ താരവും. 2016നും 2023നും പിന്നാലെ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. ഇതോടെ ടൂർണമെൻ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ദക്ഷിണ കൊറിയയുടെ റെക്കോഡിനൊപ്പം ഇന്ത്യയെത്തി.


+ There are no comments
Add yours