സിയറയുടെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2025 അവസാനത്തോടെ

Estimated read time 0 min read

2020 ഓട്ടോ എക്സ്പോയിൽ ടാറ്റ സിയറ ഇവിയെ അതിൻ്റെ കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഭാരത് മൊബിലിറ്റി ഷോയിൽ അതിൻ്റെ പ്രൊഡക്ഷൻ പതിപ്പിന്റെ പൊതു അരങ്ങേറ്റം നടന്നു. ഇപ്പോൾ, സിയറയുടെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2025 അവസാനത്തോടെ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കർവ്വിന്റെ കാര്യത്തിലെന്നപോലെ ഇലക്ട്രിക് പതിപ്പാണ് ആദ്യം വിൽപ്പനയ്ക്ക് എത്താൻ സാധ്യത. വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് അതിന്റെ കൺസെപ്റ്റിൽ ഉറച്ചുനിൽക്കുമെന്ന് ചോർന്ന പേറ്റന്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

ലാൻഡ് റോവർ എസ്‌യുവികളോട് സാമ്യമുള്ളതാണ് സിയറയുടെ ബോക്സിയും പൊക്കമുള്ളതുമായ ഡിസൈൻ. മുൻവശത്ത്, സ്പ്ലിറ്റ് സെറ്റപ്പോടുകൂടിയ എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഫോക്സ് ഗ്രിൽ, മസ്കുലാർ വരമ്പുകളുള്ള നിവർന്നതും പരന്നതുമായ ബോണറ്റ്, വലിയ എയർ ഇൻടേക്കുകൾ, സ്കിഡ് പ്ലേറ്റ്, ബോണറ്റ് ലൈനിന് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാർ, സ്പോർട്ടി ബമ്പർ എന്നിവ എസ്യു‌വിയുടെ സവിശേഷതകളാണ്.

+ There are no comments

Add yours