2024 സിട്രോൺ C3 എയർക്രോസ് 8.49 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിരേറ്റഡ് പെട്രോൾ എഞ്ചിനും 5-സ്‌പീഡ് മാനുവൽ ഗിയർ ബോക്സും സഹിതം മെച്ചപ്പെടുത്തിയ സവിശേഷതകളോടെ ആണ് സിട്രോൺ ഇന്ത്യ C3 എയർക്രോസ് എസ്‌യുവി പുറത്തിറക്കിയത്. മോഡൽ ലൈനപ്പ് യു, പ്ലസ്, മാക്‌സ് എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 8.49 ലക്ഷം രൂപ മുതൽ 13.99 ലക്ഷം രൂപ വരെയാണ് വില.
1.2L NA യു, പ്ലസ് വേരിയൻ്റുകൾക്ക് യഥാക്രമം 8.49 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് വില. 1.2L ടർബോ ചാർജ്ഡ് പ്ലസ്, മാക്‌സ് മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 11.95 ലക്ഷം രൂപയും 12.70 ലക്ഷം രൂപയും വില, ടർബോ ഓട്ടോമാറ്റിക് പ്ലസ്, മാക്സ് എന്നിവയ്ക്ക് യഥാക്രമം 13.25 ലക്ഷം രൂപയും 13.99 ലക്ഷം രൂപയുമാണ് വില. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്.


+ There are no comments
Add yours