പയ്യന്നൂർ സഹകരണ വാരാഘോഷം: വി. കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയ നടപടി തിരുത്തി; എം.എൽ.എ ഉദ്ഘാടകൻ

Estimated read time 0 min read

കണ്ണൂർ: പയ്യന്നൂരിൽ നടക്കുന്ന സഹകരണ വാരാഘോഷ പരിപാടിയിൽ നിന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഒഴിവാക്കിയ നടപടി സംഘാടകർ തിരുത്തി. സഹകരണ വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. അദ്ദേഹത്തെ ഉദ്ഘാടകനായി ഉൾപ്പെടുത്തിക്കൊണ്ട് സംഘാടകർ പുതിയ പോസ്റ്റർ പുറത്തിറക്കി.

പരിപാടിയിൽ എം.എൽ.എയെയോ എം.പിയെയോ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് കാണിച്ച് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്നാണ് സംഘാടകർ നിലപാട് മാറ്റിയത്. നേരത്തെ നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സി.പി.ഐ.എം നിർദേശപ്രകാരമാണ് എം.എൽ.എയെ ആദ്യം പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നാളെയാണ് പയ്യന്നൂരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

+ There are no comments

Add yours